സ​ജീ​വ​മാ​യി ട്രൈ​ബ​ൽ യൂ​ത്ത് ക്ല​ബു​ക​ൾ
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന​ന്ത​ര ശു​ചി​ത്വ​പ​രി​പാ​ല​ന​ത്തി​ലും ബോ​ധ​വ​ത്​ക​ര​ണ​ത്തി​ലും സ​ജീ​വ​മാ​യി കു​ടും​ബ​ശ്രീ​യു​ടെ ട്രൈ​ബ​ൽ യൂ​ത്ത് ക്ല​ബു​ക​ൾ. ഇ​രു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളാ​ണ് ക​ണി​യാ​ന്പ​റ്റ, പൂ​താ​ടി, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി, മു​ള്ള​ൻ​കൊ​ല്ലി, മു​ട്ടി​ൽ, നെ​ൻ​മേ​നി, നൂ​ൽ​പ്പു​ഴ, പൊ​ഴു​ത​ന, പു​ൽ​പ്പ​ള്ളി, ത​വി​ഞ്ഞാ​ൽ, തൊ​ണ്ട​ർ​നാ​ട,് വെ​ള്ള​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ള ക​യ​റി​യ വീ​ടു​ക​ളി​ലെ​യും പൊ​തു​യി​ട​ങ്ങ​ളി​ലേ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. ജി​ല്ല​യി​ലാ​ക​മാ​നം 2100 വീ​ടു​ക​ളാ​ണ് യൂ​ത്ത് ക്ല​ബ്, ഹ​രി​ത​ക​ർ​മ്മ​സേ​ന, അ​നി​മേ​റ്റ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ച​ത്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ക്ല​ബ് സ​ജീ​വ​മാ​ണ്.

പ​ട്ടി​ക വ​ർ​ഗ മേ​ഖ​ല​യി​ലെ യു​വ​തീ യു​വാ​ക്ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​ടും​ബ​ശ്രീ രൂ​പീ​ക​രി​ച്ച​താ​ണ് പ​ട്ടി​ക വ​ർ​ഗ യൂ​ത്ത് ക്ല​ബു​ക​ൾ. അ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ൽ നി​ന്നും യു​വാ​ക്ക​ളെ ത​ട​യു​ക, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലേ​ക്ക് ഇ​വ​രെ എ​ത്തി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​വ​യാ​ണ് യൂ​ത്ത് ക്ല​ബു​ക​ൾ. പ്രാ​ദേ​ശി​ക​മാ​യി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മേ കാ​യി​ക മേ​ഖ​ല​യി​ലും സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ നി​ല​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 120 കു​ടും​ബ​ശ്രീ യൂ​ത്ത് ക്ല​ബു​ക​ളി​ൽ നി​ന്നാ​യി 2236 അം​ഗ​ങ്ങ​ൾ ആ​ണ് ഉ​ള്ള​ത്.

ഉൗ​രു​ക​ളി​ലെ ആ​രോ​ഗ്യ കാ​യി​ക-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഇ​ട​പെ​ടു​ന്ന​തി​നാ​യി യൂ​ത്ത് അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി യു​വാ​ക്ക​ളു​ടെ ക​ർ​മ്മ സേ​ന​യെ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജി​ല്ലാ മി​ഷ​ൻ.