ബ​ത്തേ​രി രൂ​പ​ത അ​സം​ബ്ലി സ​മാ​പി​ച്ചു
Sunday, August 18, 2019 12:26 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ര​ണ്ടാ​മ​ത് സ​ഭാ​അ​സം​ബ്ലി​ക്ക് മു​ന്നോ​ടി​യാ​യി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ബ​ത്തേ​രി രൂ​പ​ത അ​സം​ബ്ലി സ​മാ​പി​ച്ചു. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​സം​ബ്ലി താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദൈ​വ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്പോ​ളാ​ണ് കു​ടും​ബ​ങ്ങ​ളി​ൽ കൃ​പ നി​റ​യു​ക​യെ​ന്നും യേ​ശു​വി​ന്‍റെ സ്നേ​ഹ​മാ​ണ് കു​ടും​ബ​ങ്ങ​ളി​ൽ ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഭ​യ്ക്കും രൂ​പ​ത​യ്ക്കും മാ​ത്ര​മ​ല്ല മ​റ്റ് സ​ഭ​ക​ൾ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​നും ഓ​രോ കു​ടും​ബ​ത്തി​നും പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് അ​സം​ബ്ലി​യെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് പ​റ​ഞ്ഞു.

പാ​റ​ശാ​ല ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സോ​ബി​യൂ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ത്മാ​യ​രു​ടെ​യും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മാ​ത്യൂ അ​റ​ന്പ​ൻ​കു​ടി​കോ​ർ എ​പ്പി​സ്ക്കോ​പ്പ, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.