റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ആ​ധാ​ർ, ഫോ​ണ്‍ ന​ന്പ​രു​ക​ൾ ചേ​ർ​ക്ക​ണ​മെ​ന്ന്
Monday, August 19, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ആ​ധാ​ർ ന​ന്പ​രും ഫോ​ണ്‍ ന​ന്പ​രും ഈ ​മാ​സം 25ന​കം ചേ​ർ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. നീ​ല​ഗി​രി​യി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കാ​ത്ത 9,617 റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ണ്ട്. 3,178 റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ൽ ഫോ​ണ്‍ ന​ന്പ​രും ചേ​ർ​ത്തി​ട്ടി​ല്ല. ജി​ല്ല​യി​ൽ 407 റേ​ഷ​ൻ ക​ട​ക​ളി​ലാ​യി 2,12,610 സ്മാ​ർ​ട്ട് കാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. അ​ഞ്ച് വ​യ​സ് പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ് ല​ഭ്യ​മാ​ക്കി ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡി​ൽ ചേ​ർ​ക്ക​ണം.

കി​ണ​ർ താ​ഴ്ന്നു

ഗൂ​ഡ​ല്ലൂ​ർ: ക​ന​ത്ത മ​ഴ​യ്ക്കി​ടെ അ​യ്യം​കൊ​ല്ലി ക​ക്കു​ണ്ടി ഗ​വ.​സ്കൂ​ളി​ലെ 60 അ​ടി ആ​ഴ​മു​ള്ള കി​ണ​ർ താ​ഴ്ന്നു. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ​യും പ്ര​യാ​സ​ത്തി​ലാ​ക്കി. അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് വി​ദ്യാ​ല​യ​ത്തി​ലേ​ക്കു വെ​ള്ള​മെ​ടു​ക്കു​ന്ന​ത്.