ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ആ​ഘോ​ഷ​മാ​യി ക​ല്യാ​ണസ​ത്കാ​രം
Monday, August 19, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ പാ​ർ​പ്പി​ക്കാ​ൻ മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ഒ​രു​ക്കി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഇ​ന്ന​ലെ നി​റ​ഞ്ഞ​തു ക​ല്യാ​ണ സ​ത്കാ​ര​ത്തി​ന്‍റെ ക​ളി​യും ചി​രി​യും.
പ്ര​കൃ​തി​ദു​ര​ന്തം പ്ര​ഭ കു​റ​യ്ക്കു​മെ​ന്ന് സം​ശ​യി​ച്ച റാ​ബി​യ​യു​ടെ​യും ഷാ​ഫി​യു​ടെ​യും വി​വാ​ഹ സ​ത്കാ​രം സ്കൂ​ൾ പി​ടി​എ​യും പൗ​ര​സ​മി​തി​യും ഉ​ദാ​ര​മ​തി​ക​ളും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​ക്കി.
ചൂ​ര​ൽ​മ​ല ചാ​ല​ന്പാ​ട​ൻ ചാ​ല​ന്പാ​ട​ൻ പ​രേ​ത​നാ​യ മൊ​യ്തീ​ന്‍റേ​യും ജൂ​മൈ​ല​ത്തി​ന്‍റേ​യും മ​ക​ൾ റാ​ബി​യ​യു​ടെ​യും കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര പ​ള്ളി​മു​ക്ക് ന​ട​ത്ത​ല​ക്ക​ൽ ഷാ​ഫി​യു​ടേ​യും നി​ക്കാ​ഹ് നേ​ര​ത്തെ ക​ഴി​ഞ്ഞ​താ​ണ്. സ​ത്കാ​രം ഓ​ഗ​സ്റ്റ് 18നു ​നി​ശ്ച​യി​ച്ച് ഒ​രു​ക്കം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​കൃ​തി​ദു​ര​ന്തം.
വെ​ള്ളം ഇ​ര​ന്പി​ക്ക​യ​റി റാ​ബി​യ​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. വി​വാ​ഹ​വ​സ്ത്ര​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഒ​ഴു​കി​പ്പോ​യി. ക​യ്യി​ൽ കൊ​ള്ളാ​വു​ന്ന​തു​മാ​യി ക്യാ​ന്പി​ലെ​ത്തി ദുഃ​ഖി​ത​രാ​യി ക​ഴി​ഞ്ഞ റാ​ബി​യെ​യ​യും ഉ​മ്മ​യെ​യും പി​ടി​എ അം​ഗ​ങ്ങ​ളാ​ണ് കൂ​ടെ​നി​ന്ന് ആ​ശ്വ​സി​പ്പി​ച്ച​ത്.
വി​വാ​ഹ സ​ത്കാ​ര​ത്തി​നു സു​മ​ന​സു​ക​ൾ കൈ​കോ​ർ​ത്തു. അ​ഞ്ചു പ​വ​ന്‍റെ ആ​ഭ​ര​ണ​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു. ക്യാ​ന്പി​ലു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ്കൂ​ൾ മു​റ്റ​ത്ത് ക​ല്യാ​ണ​പ്പ​ന്ത​ലൊ​രു​ങ്ങി.
സ​ത്കാ​ര​ത്തി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ അ​നു​ഗ്ര​ഹം ഏ​റ്റു​വാ​ങ്ങി​യാ​ണ് റാ​ബി​യ ഇ​ന്ന​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​യ​ത്.