താ​മ​ര​ശേ​രി ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ്
Monday, August 19, 2019 12:13 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് നാ​ടു​കാ​ണി ചു​രം വ​ഴി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ താ​മ​ര​ശേ​രി ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.
ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​ സ​ർ​വീ​സു​കളാണ് താ​മ​ര​ളശേരി ചു​രം വ​ഴി ന​ട​ത്തു​ന്ന​ത്. ​ വ​ഴി​ക്ക​ട​വി​ൽ നി​ന്ന് അ​രീ​ക്കോ​ട്-​താ​മ​ര​ശേ​രി-​ചു​ണ്ടേ​ൽ-​മേ​പ്പാ​ടി-​നാ​ടു​കാ​ണി വ​ഴി​യാ​ണ് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക.
ഇ​ന്ന് മു​ത​ൽ ഒ​രു ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ 6.45ന് ​വ​ഴി​ക്ക​ട​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 12.40ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 2.10ന് ​മ​ട​ങ്ങു​ന്ന ബ​സ് രാ​ത്രി 8.20ന് ​നി​ല​ന്പൂ​രി​ലെ​ത്തും.