ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ട​ച്ചി​ക്കു​ന്ന് കൂ​ട്ടാ​യ്മ
Monday, August 19, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: പു​ത്തു​മ​ല ദു​ര​ന്ത​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി ക​ട​ച്ചി​ക്കു​ന്ന് കൂ​ട്ടാ​യ്മ. എ​ൻ​ഡി​ആ​ർ​എ​ഫ്, പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ​ക്യൂ ഫോ​ഴ്സ് സേ​നാം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ അ​റു​ന്നൂ​റോ​ളം ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് എ​ത്തി​ക്കു​ക​യാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​റു​പ​തോ​ളം പേ​ർ അ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മ. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ​ണം പു​ത്തു​മ​ല​യി​ൽ എ​ത്തി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: കാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സ​ഹാ​യ​ധ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം കാ​വു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, കാ​വു സം​ര​ക്ഷ​ണ​ത്തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 15ന​കം ക​ൽ​പ്പ​റ്റ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം. അ​പേ​ക്ഷ ഫോംwww.keralaforste.gov.in സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04936 202623.