ക​ണ്ണീ​രൊ​പ്പാ​ൻ പാലക്കാട്ട് നിന്ന് നാ​ഷ​ണ​ൽ സ​ർ​വീ​സ് ടീം ​ചു​രം​ ക​യ​റി
Tuesday, August 20, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ ഗീ​തി​ക​ൾ പാ​ടി പാ​ല​ക്കാ​ട്ട് നി​ന്നും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കൂ​ട്ടാ​യ്മ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ജി​ല്ല​യി​ലെ​ത്തി. ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ശേ​ഖ​രി​ച്ച 25 ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി​ട്ടാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ൾ ചു​രം ക​യ​റി​യെ​ത്തി​യ​ത്.
പാ​ല​ക്കാ​ട് ജി​ല്ലാ എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​റും ചി​റ്റൂ​ർ ഗ​വ.​കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ കെ. ​പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 22 കോ​ള​ജു​ക​ളി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും വോ​ള​ണ്ടി​യ​ർ​മാ​രും മു​ന്നി​ട്ടി​റ​ങ്ങി​യാ​ണ് അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 14 ട​ണ്‍ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ര​ണ്ട് ലോ​റി​ക​ളി​ലാ​യി എ​ത്തി​യ സാ​ധ​ന​ങ്ങ​ൾ കാ​ലി​ക്ക​ട്ട്് സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ര​ജി​ലാ നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.
പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മേ​റ്റു വാ​ങ്ങി​യ വ​യ​നാ​ട് ജി​ല്ല​യെ സ​ഹാ​യി​ക്കാ​ൻ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ട​ത്തി​യ പ്ര​ചാ​ര​ണം വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​രു​ണ്യ​വ​ർ​ഷ​മാ​യി ക​ള​ക്ഷ​ൻ സെ​ന്‍റ​റാ​യ പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ സാ​ധ​ന​ങ്ങ​ൾ ലോ​റി​യി​ൽ ക​യ​റ്റാ​ൻ കോ​ള​ജ് ജം​ഗ്ഷ​ൻ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളും രം​ഗ​ത്തി​റ​ങ്ങി. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ​ക്കു​മു​ള്ള യാ​ത്രാ സൗ​ക​ര്യം റ​സ്ക്യൂ ടീം ​പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് ദു​രി​താ​ശ്വാ​സം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ എ​ന്നി​വ​ർ ന​ൽ​കി. അ​ഞ്ച് ല​ക്ഷം രൂ​പ​യുടെ സാ​ധ​ന​ങ്ങ​ൾ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ചി​രു​ന്നു.
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കോ ഒാർ​ഡി​നേ​റ്റ​ർ പി.​വി. വ​ൽ​സ​രാ​ജ്, വി​വി​ധ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ പി.​ജെ. ജൂ​ലി, സി​സ്റ്റ​ർ ഹേ​മ​ല​ത, ആ​ർ. രാ​ഖി, വി. ​ര​ഞ്ജു​കൃ​ഷ്ണ, പി.​കെ. സു​ജാ​ത, ഷാ​ഫി പു​ൽ​പ്പാ​റ തു​ട​ങ്ങി​യ​വ​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.