പു​ന​ര​ധി​വാ​സം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണം: മന്ത്രി
Tuesday, August 20, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാന്‌ വാ​സ​യോ​ഗ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യ്യെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് എ​പി​ജെ ഹാ​ളി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വീ​ടും ഭൂ​മി​യും ന​ഷ്ട​പ്പെ​ട്ട് ക്യാ​ന്പു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രെ അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്.
അ​തി​നാ​ൽ ഒ​രാ​ഴ്ച്ച​യ്ക്ക​കം ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണം. അ​തു​വ​രെ ഇ​വ​ർ​ക്ക് താ​ത്്കാ​ലി​ക സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. തീ​രെ നി​ർ​വ്വാ​ഹ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ വാ​ട​ക​യ്ക്ക് കെ​ട്ടി​ട​മെ​ടു​ക്കേ​ണ്ട​തു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.
വീ​ട് ന​ഷ്ട​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ ഏ​ക​ദേ​ശം ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​മാ​യ സ്ഥ​ല​ത്ത് മാ​ത്ര​മേ പു​നഃ​ര​ധി​വാ​സം ന​ട​ത്താ​വു​ എന്ന് മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പൊ​ക്ക​വും രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ദ്ധ സം​ഘ​ങ്ങ​ൾ ബു​ധ​നാ​ഴ്ച്ച ജി​ല്ല​യി​ലെ​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​റി​യി​ച്ചു. പ​ത്തോ​ളം സം​ഘ​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. ഇ​വ​ർ സ​ന്ദ​ർ​ശി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ ധ​ന​സ​ഹാ​യം ഒ​രാ​ഴ്ച്ച​ക്ക​കം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
പു​ന​ര​ധി​വ​സ​ത്തി​നാ​യി ഭൂ​മി ക​ണ്ടെ​ത്തു​ന്പോ​ൾ ക​ഴി​വ​തും അ​ത​ത് പ​ഞ്ചാ​യ​ത്തി​ൽ ത​ന്നെ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എ​എ​ൽ​എ പ​റ​ഞ്ഞു. സ്ഥി​ര​മാ​യി മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ടി വ​രു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ സ​ഹാ​യം അ​ന​ർ​ഹ​രു​ടെ കൈ​ക​ളി​ൽ എ​ത്താ​തി​രി​ക്കു​ന്ന​തി​നു​ള്ള ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ‌
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ സ​നി​താ ജ​ഗ​ദീ​ഷ്, വി.​ആ​ർ. പ്ര​വി​ജ്, ക​ള​ക്ട​റേ​റ്റ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.