കാ​ട്ടാ​ന​ സ്കൂ​ൾ ഗേ​റ്റ് ത​ക​ർ​ത്തു
Tuesday, August 20, 2019 12:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്കൂ​ൾ ഗേ​റ്റ് ത​ക​ർ​ത്ത് കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. മു​ത്ത​ങ്ങ ഗ​വ.​എ​ൽ​പി സ്കൂ​ളി​ന് നേ​രെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗേ​റ്റ് ത​ക​ർ​ത്ത് സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച ആ​ന തെ​ങ്ങും മു​ള​ക​ളും ന​ശി​പ്പി​ച്ചു. സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​താ​ഴെ​യി​ട്ടു.
സ്കൂ​ളി​ന്‍റെ നാ​ല് ഭാ​ഗ​ത്തും വ​ന​മാ​ണ്. മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലും ഫെ​ൻ​സിം​ഗും ​കി​ട​ങ്ങും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്രവേശന കവാടത്തിലൂ​ടെ​യാ​ണ് ആ​ന സ്കൂ​ളി​ലേ​ക്ക് ക​ട​ന്ന​ത്. ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളി​ന് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.