ദു​രി​ത തീ​ര​ത്ത് നെ​യ്ക്കു​പ്പ കോ​ള​നി​ക്കാ​ർ
Tuesday, August 20, 2019 12:23 AM IST
ന​ട​വ​യ​ൽ: ന​ര​സി പു​ഴ​യു​ടെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന നെ​യ്ക്കു​പ്പ കോ​ള​നി​ക്കാ​ർ തീ​രാ​ദു​രി​ത​ത്തി​ൽ. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വെ​ള്ളം ക​യ​റു​ന്ന നെ​യ്കു​പ്പ കോ​ള​നി​ക​ർ​ക്ക് ദു​രി​ത​ങ്ങ​ൾ തീ​രു​ന്നി​ല്ല. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് നെ​യ്കു​പ്പ​യി​ൽ ന​ര​സി​പു​ഴ​ക്ക​ര​യി​ൽ ഒ​ന്പ​ത് ജ​ന​റ​ൽ വീ​ടു​ക​ളും 24 ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ളു​മ​ട​ക്കം 35 കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്.
ഓ​രോ വ​ർ​ഷ​വും ഇ​വി​ടെ ത​ന്നെ വീ​ണ്ടും പ​ഞ്ചാ​യ​ത്തും ട്രൈ​ബ​ൽ വ​കു​പ്പും വീ​ടു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ന​ര​സി പു​ഴ​യും വീ​ടു​ക​ളും ത​മ്മി​ൽ ര​ണ്ട് മീ​റ്റ​ർ ദൂ​ര​വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. ചെ​റി​യ ഒ​രു മ​ഴ പെ​യ്താ​ൽ​പോ​ലും കോ​ള​നി​യു​ടെ മു​റ്റ​ത്ത് കൂ​ടി വെ​ള്ളം ക​യ​റി ഒ​ഴു​കും. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങും. റ​വ​ന്യു അ​ധി​കൃ​ത​ർ എ​ത്തി ന​ട​വ​യ​ലി​ലെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റും. വെ​ള്ളം ഇ​റ​ങ്ങു​ന്ന​തോ​ടെ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ലേ​ക്ക് ഇ​വ​ർ തി​രി​ച്ചു പോ​കു​ക​യും ചെ​യ്യും.
ഒ​ന്പ​ത് ദി​വ​സം ക്യാ​ന്പി​ലെ വാ​സം ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സം മു​ന്പാ​ണ് കോ​ള​നി​കാ​ർ വീ​ടു​ക​ളി​ൽ മ​ട​ങ്ങി എ​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടും വെ​ള്ളം എ​ത്തി​യ​തോ​ടെ കൈ​യ്യി​ൽ ഉ​ള്ള സാ​ധ​ന​ങ്ങ​ളും പി​ഞ്ചു കു​ട്ടി​ക​ളേ​യും എ​ടു​ത്ത് പാ​തി​രാ​ത്രി ക്യാ​ന്പി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു. വി​ടി​ന്‍റെ അ​ടി​ത്ത​റ മു​ഴു​വ​ൻ കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്നു. ഭി​ത്തി​ക​ൾ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന് ബ​ല​ക്ഷ​യ​മു​ള്ള വീ​ട്ടി​ൽ ഭീ​തി​യോ​ടെ​യാ​ണ് ഓ​രോ കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടു​ക​ൾ കോ​ള​നി പോ​ലെ ത​ന്നെ നി​ർ​മി​ച്ച് ന​ൽ​കി​യാ​ൽ പു​ഴ​ക്ക​ര​യി​ലെ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് കോ​ള​നി​യി​ലെ ബാ​ല​ൻ പ​റ​ഞ്ഞു.
അ​ധി​കാ​രി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാണ് കോളനിക്കാര്‌ ആവശ്യപ്പെടുന്നത്.