ദുരിതബാധിതര്‌ക്ക് കൈ​ത്താ​ങ്ങു​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം
Tuesday, August 20, 2019 12:27 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ചു​രം ക​യ​റി​യ​ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​മാ​ഹ​രി​ച്ച ഒ​ന്പ​ത് ലോ​റി സാ​ധ​ന​ങ്ങ​ൾ. 18 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് എ​ൻ​എ​സ്എ​സ് ജി​ല്ല​യി​ലെ​ത്തി​ച്ച​ത്. അ​രി, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, ശു​ചീ​ക​ര​ണ​ സാ​മ​ഗ്രി​ക​ൾ, പാ​ത്ര​ങ്ങ​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി പ്ര​ള​യാ​ന​ന്ത​രം ജീ​വി​തം സു​ഗ​മ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള​തെ​ല്ലാം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ എ​ത്തി​ച്ചു.
മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, തൃ​ശൂ​ർ, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് പെ​ർ​ഫോ​മ​ൻ​സ് അ​സൈന്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ജി​ല്ലാ കോ ​ഓ​ര്‌ഡി​നേ​റ്റ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ എ​ത്തി​ച്ച​ത്.
ക​ണ്ണൂ​രി​ൽ നി​ന്നും കാ​സ​ർ​ഗോ​ഡ് നി​ന്നും എ​ൻ​എ​സ്എ​സ് ഉ​ത്ത​ര​മേ​ഖ​ല ക​ണ്‍​വീ​ന​ർ കെ. ​മ​നോ​ജി​ന്‍റെ​യും ക​ണ്ണൂ​ർ ജി​ല്ലാ കോ ​ഓ​ര്‌ഡി​നേ​റ്റ​ർ ഹ​രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും പെ​ർ​ഫോ​മ​ൻ​സ് അ​സൈന്‌​മെ​ന്‍റ് ക​മ്മി​റ്റി മെ​ംബർ​മാ​രും വോ​ള​ണ്ടി​യ​ർ​മാ​രും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ പ​ന​മ​രം നീ​ര​ട്ടാ​ടി​യി​ലെ എ​ട്ട് വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മാ​ക്കി.
ജി​ല്ല​യി​ലെ 52 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 5200 വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് 11 ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ സ്കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ.
ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ജി​ല്ലാ കോ ​ഓ​ര്‌ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ, പെ​ർ​ഫോ​മ​ൻ​സ് അ​സൈന്‌​മെ​ന്‍റ് ക​മ്മി​റ്റി മെ​ംബർ​മാ​രാ​യ എ.​വി. ര​ജീ​ഷ്, കെ. ​ര​വീ​ന്ദ്ര​ൻ, എം.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​കെ. സാ​ജി​ദ് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.