മ​ഴ​ കുറഞ്ഞിട്ടും വീ​ടു​ക​ളി​ലേ​ക്കു പോ​കാ​നാ​കാ​തെ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ
Wednesday, August 21, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: മ​ഴ​യു​ടെ ശ​ക്തി കുറഞ്ഞി​ട്ടും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ ത​ല​പ്പു​ഴ ബോ​യി​സ് ടൗ​ണ്‍ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ. വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​താ​ണ് കു​ടും​ബ​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണം. കോ​ള​നി​യി​ലെ 16 കു​ടും​ബ​ങ്ങ​ൾ ത​ല​പ്പു​ഴ ചു​ങ്കം സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ തു​ട​രു​ക​യാ​ണ്. 23 കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ൽ ഉള്ളത്. സ​ർ​ക്കാ​രോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​രു​ടെ ജീ​വി​തം വ​ഴി​മു​ട്ടും.
ത​ല​പ്പൂ​ഴ 43ൽ ​റോ​ഡ് ഇ​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് സ​മീ​പ​സ്ഥ​ല​മാ​യ പ്രി​യ​ദ​ർ​ശ​നി കോ​ള​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ലും വീ​ടു​ക​ൾ​ക്കു നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ച​ത്.
കോ​ള​നി​സ്ഥ​ലം വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ള​നി​യി​ലെ 23 കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​വ​ശ​രേ​ഖ​യും ല​ഭി​ച്ചി​ച്ചി​ല്ല.
വ​ര​യാ​ൽ എ​സ്എ​ൻ​എം എ​ൽ​പി സ്കൂ​ളി​ലാ​ണ് കു​ടും​ബ​ങ്ങ​ളെ ആ​ദ്യം താ​മ​സി​പ്പി​ച്ച​ത്. സ്കൂ​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് ചു​ങ്കം പാ​രീ​ഷ് ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. മൂ​ന്ന് സെ​ന്‍റ് മൂ​ത​ൽ ര​ണ്ട് ഏ​ക്ക​ർ വ​രെ സ്ഥ​ലം കൈ​വ​ശ​മു​ള്ള കു​ടും​ബ​ങ്ങ​ൾ പ്രി​യ​ദ​ർ​ശി​നി കോ​ള​നി​യി​ലു​ണ്ട്.
പു​ന​ര​ധി​വാ​സം ന​ട​പ്പി​ലാ​കും വ​രെ ക്യാ​ന്പ് വി​ടി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പാ​രി​ഷ് ഹാ​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ.