സൈ​നു​ദ്ദീ​ന് ഓ​വാ​ലി​യു​ടെ യാ​ത്രാ​മൊ​ഴി
Wednesday, August 21, 2019 12:18 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച ഓ​വാ​ലി എ​ല്ല​മ​ല സൈ​നു​ദ്ദീ​നു പൗ​രാ​വ​ലി യാ​ത്രാ​മൊ​ഴി ന​ൽ​കി. എ​ല്ല​മ​ല സ്കൂ​ൾ മൈ​താ​നി​യി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സൈ​നു​ദ്ദീ​ന്‍റെ മ​യ്യി​ത്ത് നി​സ്കാ​രം.
ക​ഴി​ഞ്ഞ എ​ട്ടി​നു സീ​ഫോ​ർ​ത്ത് ആ​റാം ന​ന്പ​രി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സൈ​നു​ദ്ദീ​നെ കാ​ണാ​യ​ത്. 12 ദി​വ​സ​ത്തി​നു​ശേ​ഷം ചാ​ന്ദ​ൻ​കു​ണ്ടി​ൽ കു​ണ്ടം​പു​ഴ​യു​ടെ തീ​ര​ത്തു ആ​ദി​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം എ​ല്ല​മ​ല​യി​ലെ​ത്തി​ച്ച​ത്. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ഫൈ​സി മ​യ്യി​ത്ത് നി​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. എ​ല്ല​മ​ല മ​ഹ​ല്ല് ഖ​ബ​ർ​സ്ഥാ​നി​നാ​ലി​യി​രു​ന്നു സം​സ്കാ​രം.
സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സൈ​നു​ദ്ദീ​ൻ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 500 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നാ​ണ് റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ​ത്. മൃ​ത​ദേ​ഹം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.​ചാ​ന്ദ​ൻ​കു​ണ്ടി​ൽ​നി​ന്നു കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​മ​ന്നാ​ണ് മൃ​ത​ദേ​ഹം വാ​ഹ​ന​സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തു എ​ത്തി​ച്ച​ത്.
-