റേ​സ് കോ​ഴ്സ് മൈ​താ​നി​യി​ലെ 1.68 ഏ​ക്ക​ർ പാ​ർ​ക്കിം​ഗി​ന് ന​ൽ​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി
Wednesday, August 21, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി സെ​ൻ​ട്ര​ൽ ബ​സ‌്സ്റ്റാ​ൻ​ഡി​നു സ​മീ​പം റേ​സ് കോ​ഴ്സ് ക്ല​ബി​ന്‍റെ കൈ​വ​ശ​മു​ള്ള മൈ​താ​നി​യി​ലെ 168 ഏ​ക്ക​ർ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് അ​നു​വ​ദി​ക്ക​ണ​മെ​ന്നു ചെ​ന്നൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി.
55 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ക്ല​ബി​നു​ള്ള​ത്. ഇ​തി​ൽ അ​ഞ്ച് ഏ​ക്ക​ർ പാ​ർ​ക്കിം​ഗി​നു ന​ൽ​ക​ണ​മെ​ന്നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ക്ല​ബി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ ക്ല​ബ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.