ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, August 21, 2019 12:23 AM IST
പു​ൽ​പ്പ​ള്ളി: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വി​ൽ​പ്പ​ന​ക്കാ​ര​ൻ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.
നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​പ്പാ​ട് പാ​റ​യ്ക്ക​ൽ മ​നോ​ജ് (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൈ​ല​ന്പാ​ടി ഭാ​ഗ​ത്ത് ബ​ത്തേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച കെ​എ​ൽ 11 ബി 6552 ​പ​ൾ​സ​ർ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ. ബൈ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കോ​മാ​ത്ത്, സി.​കെ. ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ​ശി​കു​മാ​ർ, പി.​എ​ൻ. ഷ​ഫീ​ഖ്, എം.​ബി. ദി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കാ​ട്ടാ​ന​ക്കൂ​ട്ടം
വീ​ട് ത​ക​ർ​ത്തു

ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി ക​ന​ക​രാ​ജി​ന്‍റെ വീ​ട് ക​ഴി​ഞ്ഞ​രാ​ത്രി കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. വീ​ട്ടു​കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ഏ​ഴ് വ​ലി​യ ആ​ന​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്ന കൂ​ട്ടം ദി​വ​സ​ങ്ങ​ളാ​യി ഗാ​ന്ധി​ന​ഗ​റി​ലും സ​മീ​പ​ങ്ങ​ളി​ലു​മാ​യി ത​ങ്ങു​ക​യാ​ണ്. വ​ൻ​തോ​തി​ലു​ള്ള കൃ​ഷി​നാ​ശ​മാ​ണ് ഇ​വ വ​രു​ത്തു​ന്ന​ത്. ആ​ളു​ക​ൾ പ​ക​ൽ​പോ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്. ആ​ന​ക്കൂ​ട്ട​ത്തെ ഉ​ട​ൻ വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നു ഗാ​ന്ധി​ന​ഗ​ർ നി​വാ​സി​ക​ൾ വ​നം അ​ധി​കൃ​ത​രോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.