താ​മ​ര​ശേ​രി ചു​രം വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് കൂ​ടു​ത​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന്
Wednesday, August 21, 2019 12:23 AM IST
ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ടു​നി​ന്നു താ​മ​ര​ശേ​രി ചു​രം, ചു​ണ്ടേ​ൽ വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു ക​ഐ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്നു നാ​ടു​കാ​ണി ചു​രം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
കെ​എ​സ്ആ​ർ​ടി​സി താ​ത്കാ​ലി​ക​മാ​യി താ​മ​ര​ശേ​രി ചു​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ര്യാ​പ്ത​മ​ല്ല. ആ​വ​ശ്യ​ത്തി​നു ബ​സി​ല്ലാ​ത്ത​തു യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.
കോ​ഴി​ക്കോ​ടു​നി​ന്നു അ​രീ​ക്കോ​ട്-​താ​മ​ര​ശേ​രി-​ചു​ണ്ടേ​ൽ-​ക​ൽ​പ്പ​റ്റ- ബ​ത്തേ​രി-​പാ​ട്ട​വ​യ​ൽ വ​ഴി ഗൂ​ഡ​ല്ലൂ​രി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്നു ദേ​വ​ർ​ഷോ​ല-​പാ​ട്ട​വ​യ​ൽ വ​ഴി ബ​ത്തേ​രി​യി​ലേ​ക്ക് ടി​എ​ൻ​എ​സ്ടി​സി മൂ​ന്നു സ​ർ​വീ​സ് പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.