ദുരിതമേഖലയിൽ നന്മയായി നൗ​ഷാ​ദ്
Thursday, August 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി ബ​ത്തേ​രി ഓ​ട​പ്പ​ള്ളം ക​രി​വ​ങ്ങ​ൽ നൗ​ഷാ​ദ്.
വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ദു​രി​തം വി​ത​ച്ച മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ൽ​മ​ല, അ​ട്ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു നൗ​ഷാ​ദി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം. ത​മി​ഴ്നാ​ട്ടി​ലെ കൊ​ടൈ​ക്ക​നാ​ലി​ൽ താ​മ​സി​ക്കു​ന്ന നൗ​ഷാ​ദ് മു​ൻ​വ​ർ​ഷ​വും പ്ര​ള​യ​കാ​ല​ത്ത് സ​ഹാ​യ​മെ​ത്തി​ച്ചി​രു​ന്നു.
ര​ണ്ടു ലോ​റി നി​റ​യെ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. ഇ​വ വി​ത​ര​ണം ചെ​യ്തു തി​രി​കെ പോ​യ ഇദ്ദേഹം ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ര്യ നൗ​ഫി​ല​യ്ക്കും മ​ക​ൻ മു​ഹ​മ്മ​ദ് യ​ഹ്സാ​നു​മൊ​പ്പം തി​രി​ച്ചെ​ത്തി. മേ​പ്പാ​ടി പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ മു​ത്താ​റ​ത്തൊ​ടി ഹം​സ(62)​യു​ടെ മ​ക​ളു​ടെ മ​ക​ൾ ജ​സ്ന​യ്ക്കു ര​ണ്ടു പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​നാ​യി​രു​ന്നു വ​ര​വ്. 25നാ​ണ് ജ​സ്ന​യു​ടെ നി​ക്കാ​ഹ്.
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഗ​ഫൂ​ർ വെ​ണ്ണി​യോ​ടു മു​ഖേ​ന​യാ​ണ് നൗ​ഷാ​ദ് ജ​സ്ന​യെ​ക്കു​റി​ച്ചു അ​റി​ഞ്ഞ​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​നി​ന്നു മ​ട​ങ്ങി​യ ജ​സ്ന​യും കു​ടും​ബ​വും കാ​പ്പം​കൊ​ല്ലി​യി​ൽ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ ദി​വ​സം ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​ഹം​സ, പി. ​അ​ഷ്റ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് നൗ​ഷാ​ദും കു​ടും​ബ​വും ജ​സ്ന​യു​ടെ താ​മ​സ​സ്ഥ​ല​ത്തു എ​ത്തി​യ​ത്.
ജസ്നയ്ക്കു നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ആ​ഭ​ര​ണം കൈ​മാ​റി.