ചോ​മാ​ടി ക​നാ​ലി​ലെ ഷ​ട്ട​ർ തുറന്നില്ല; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെന്നു പ​രാ​തി
Thursday, August 22, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: ചോ​മാ​ടി ക​നാ​ലി​നു സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ ക​ട​മാ​ൻ​തോ​ട്ടി​ൽ​നി​ന്നും വെ​ള്ളം ക​യ​റി​യ​തു​മൂ​ലം നി​രവ​ധി കു​ടും​ബ​ങ്ങ​ൾ ഭീ​ഷ​ണി​യി​ൽ.
ക​ഴി​ഞ്ഞ ദി​വ​സം ഇവിടെ കനത്ത മഴ പെയ്തിരുന്നു. എന്നിട്ടും ചോ ​മാ​ടി ചെ​ക്ക് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ നീക്കിയില്ല. ഇതുമൂലം നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് പ​ല വീ​ടു​ക​ളി​ലും താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.
തോ​ടി​ന് വീ​തി കു​റ​വാ​യ​തി​നാ​ൽ ക​ന​ത്ത മ​ഴ​ പെയ്താൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റുന്ന അ​വ​സ്ഥ​യാ​ണ്. രാ​ത്രിയിൽ വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ഭ​യ​മാ​ണെന്നു താമസക്കാർ പറയുന്നു. പ്ര​ള​യ​കാ​ല​ത്ത് വി​ജ​യ സ്കൂ​ളി​ലെ ക്യാ​ന്പു​ക​ളി​ലാ​യി​രു​ന്നു ഈ ​കു​ടും​ബ​ങ്ങ​ൾ. ത​ക​ർ​ന്ന വീ​ടു​ക​ൾ ന​ന്നാ​ക്കാൻ യാ​തൊ​രു സ​ഹാ​യ​വും അ​ധി​കൃ​ത​രിൽ നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് കോ​ള​നി​ക്കാ​രു​ടെ പ​രാ​തി.