ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ
Thursday, August 22, 2019 12:13 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ​യും ആ​ശ്രി​ത​രേ​യും സ​ഹാ​യി​ക്കാ​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ര​സ്പ​രം വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും വ​യ​നാ​ട്അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വോ​ള​ണ്ടി​യ​റിം​ഗ് ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി സ​ർ​വീ​സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചു.
ര​ക്ഷാ​ധി​കാ​രി പി.​കെ. മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സൈ​നാ​ർ പ​ന​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സൈ​നാ​ർ പ​ന​മ​രം, കെ.​എം. ഷി​നോ​ജ്, ഷെ​പ്പോ​ർ​ഡ് പ​ന​മ​രം, എ​ൻ.​കെ. അ​ഹ​മ്മ​ദ്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ അ​സൈ​നാ​ർ പ​ന​മ​രം(​ചെ​യ​ർ​മാ​ൻ), കെ.​എം. ഷി​നോ​ജ്, ഷ​ക്കി​ർ അ​ലി (വൈ​സ് ചെ​യ​ർ​മാ​ൻ), മു​ഹ​മ്മ​ദ്പ​ന​മ​രം(​ക​ണ്‍​വീ​ന​ർ), ജെ​റി​ഷ് മൂ​ട​ന്പ​ത്ത്, റെ​യ്ഹാ​ന​ത്ത്(​ജോ​യ​ന്‍റ് ക​ണ്‍​വീ​ന​ർ), സ​ലിം(​ട്ര​ഷ​റ​ർ), ജ​സ്റ്റി​ൻ ചെ​ഞ്ച​ട്ട​യി​ൽ(​പി​ആ​ർ​ഒ) എ​ന്നി​വ​രെ​യും 15 അം​ഗ സെ​ക്ര​ട്ടേ​റി​യേ​റ്റ് ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
സൗ​ജ​ന്യ​മ​രു​ന്ന് വി​ത​ര​ണം, ര​ക്ത​ദാ​നം, അ​ടി​യ​ന്ത​ര പ​രി​ച​ര​ണം, അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ല​ഭ്യ​മാ​ക്കു​കയാണ് കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം. ഫോ​ണ്‍-9745254264.