ഷീ സ്കിൽസ് പദ്ധതി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 22, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: പ​ത്താം ക്ലാ​സ് പാ​സാ​യ 15 വ​യ​സി​നു മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യ തൊ​ഴി​ൽ അ​ധി​ഷ്ഠി​ത നൈ​പു​ണ്യ വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഷീ ​സ്കി​ൽ​സ് പ​ദ്ധ​തി അ​സാ​പ്പ് ആ​രം​ഭി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ, ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ, ക്രീ​മി​ല​യ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത എ​സ്‌സി ബി​സി, ഒ​ബി​സി​ക്കാ​ർ​ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​യി കോ​ഴ്സ് സൗ​ജ​ന്യ​മാ​ണ്. എ​പി​എ​ൽ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 50 ശ​ത​മാ​നം ഫീ​സ് ഇ​ള​വ് ല​ഭി​ക്കും.
150 മ​ണി​ക്കൂ​ർ നൈ​പു​ണ്യ പ​രി​ശീ​ല​ന​വും 150 മ​ണി​ക്കൂ​ർ ഇന്‍റേ​ണ്‍​ഷി​പ്പും അ​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി. റീ​ട്ട​യി​ൽ, ബാ​ങ്കിം​ഗ്, അ​പ്പാ​ര​ൽ, ബ്യൂ​ട്ടി ആ​ൻ​ഡ് വെ​ൽ​നെ​സ്സ്, ഫു​ഡ് പ്രോ​സ​സിം​ഗ്, ഹെ​ൽ​ത്ത്കെ​യ​ർ, ഡാ​റ്റ എ​ൻ​ട്രി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. അ​പേ​ക്ഷാ​ഫീ​സ് ഇ​ല്ല. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ൾ​ക്ക് വെബ്സൈറ്റ് സ​ന്ദ​ർ​ശി​ക്ക​ണം. tthp://asapkerala.gov.in/ flashnesw/sheskilsl2019applicationlink
ജി​എ​ച്ച്എ​സ​്എ​സ് ക​ൽ​പ്പ​റ്റ 9495999792, ജി​എ​ച്ച്എ​സ്എ​സ് മാ​ന​ന്ത​വാ​ടി 9496502002, ജി​എ​സ്വി​എ​ച്ച്എ​സ്എ​സ് ബ​ത്തേ​രി 9495999665, ജി​എ​ച്ച്എ​സ്എ​സ് മീ​ന​ങ്ങാ​ടി 9495999620, ഗ​വ.​കോ​ള​ജ് മാ​ന​ന്ത​വാ​ടി 9495999737, ജി​എ​ച്ച്എ​സ്എ​സ് പെ​രി​ക്ക​ല്ലൂ​ർ 9495999667 എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്.

നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് മീനങ്ങാടിയിൽ

ക​ൽ​പ്പ​റ്റ: ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 23നു ​മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. 2001 ഏ​പ്രി​ൽ ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ടീ​മു​ക​ൾ രാ​വി​ലെ ഒ​ന്പ​തി​നു മു​ൻ​പ് ഗ്രൗ​ണ്ടി​ൽ എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങൾക്ക് 9656818959, 9447204854 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബന്ധപ്പെടണം.