അ​റു​വ​ങ്കാ​ട് ഫാ​ക്ട​റി​യി​ൽ പ​ണി​മു​ട​ക്ക് തു​ട​ങ്ങി
Thursday, August 22, 2019 12:14 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കു​ന്നൂ​ർ അ​റു​വ​ങ്കാ​ട് വെ​ടി​മ​രു​ന്നു ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി. വെ​ടി​മ​രു​ന്നു ഫാ​ക്ട​റി​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.
കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള 42 വെ​ടി​മ​രു​ന്നു ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളും സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​റു​വ​ങ്കാ​ട് ഫാ​ക്ട​റി​യി​ൽ 1,500 തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. 20നു ​ആ​രം​ഭി​ച്ച പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ അ​റു​വ​ങ്കാ​ടി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. കു​ടും​ബ സ​മേ​ത​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.