നീലഗിരിയിൽ പ​ച്ച​ക്ക​റി​ക്ക് തീ​വി​ല
Thursday, August 22, 2019 12:14 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പ​ച്ച​ക്ക​റി​ക്ക് തീ​വി​ല. ക​ന​ത്ത​മ​ഴ​യി​ൽ ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ​ൻ​തോ​തി​ൽ ന​ശി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​ക്ക​യ​റ്റം.
ഉൗ​ട്ടി, കു​ന്താ, ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​യി 500 ഹെ​ക്ട​ർ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ഉൗ​ട്ടി​യി​ൽ കാ​ര​റ്റ്-35 രൂ​പ, ബീ​റ്റ്റൂ​ട്ട്- 40, മു​ള്ള​ങ്കി-30, ഉ​രു​ള​ക്കി​ഴ​ങ്ങ്-40, കാ​ബേ​ജ്-20, ബീ​ൻ​സ്-110, വെ​ളു​ത്തു​ള്ളി-150 എ​ന്നി​ങ്ങ​നെ​യാ​ണ് കി​ലോ​ഗ്രാ​മി​നു വി​ല. ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ ഇ​തി​ലും കൂ​ടു​ത​ലാ​ണ് വി​ല.


എ​രു​മാ​ടി​ൽ ക​ട​യ​ട​പ്പ് സ​മ​രം
ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​രു​മാ​ടി​ൽ വ്യാ​പാ​രി​ക​ൾ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്തി. ടൗ​ണി​ലെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ഇ​ന്ന​ലെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ​യാ​യി​രു​ന്നു സ​മ​രം.
ഹൈ​മാ​സ്റ്റ് വി​ള​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ടു മാ​സ​ങ്ങ​ളാ​യി. നി​ര​ന്ത​ര വൈ​ദ്യു​തി ത​ട​സം ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്. എ​ടി​എ​മ്മു​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ബി​എ​സ്എ​ൻ എ​ൽ നെ​റ്റ്‌വർ​ക്ക് ത​ക​രാ​റി​ലാ​ണ്. പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം.