ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി നി​ർ​മാ​ണ​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്
Friday, August 23, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച 50 ഏ​ക്ക​ർ ചേ​ലോ​ട് എ​സ്റ്റേ​റ്റ് ഭൂ​മി നി​ർ​മാ​ണ​ത്തി​നു യോ​ജി​ച്ച​താ​ണെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നിയേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വൈ​ത്തി​രി താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് ചേ​ലോ​ട് എ​സ്റ്റേ​റ്റ്. പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് വൈ​ത്തി​രി പ​ഞ്ചാ​യ​ത്തെ​ന്നു ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു നി​ല​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​തേ പ​ഞ്ചാ​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​യും ഇ​ത്ത​വ​ണ​ത്തെ​യും പ്ര​ള​യ​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ താ​ഴ്ന്നു​പോ​യ​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ന്പു കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ഏ​റ്റെ​ടു​ത്ത ഭൂ​മി റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​കാ​റാ​യ ഘ​ട്ട​ത്തി​ലാ​ണ് നി​ർ​മാ​ണ​ത്തി​നു യോ​ജി​ച്ച​ത​ല്ലെ​ന്നു ക​ണ്ട​ത്.
അതുകൊണ്ട് ചേ​ലോ​ട് എ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യി​ൽ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നു ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കെ. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നൂ​പ്കു​മാ​ർ, ഹാ​രി​സ് അ​റ​യ്ക്ക​ൽ, സി​ബി​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.