കർ​ഷ​ക ര​ക്ഷ​യ്ക്കു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്
Friday, August 23, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക ര​ക്ഷ​യ്ക്കു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ശ​ല്യ​വും കാ​ലാ​വ​സ്ഥ​യി​ലെ പി​ഴ​വു​ക​ളും മൂ​ലം തോ​ട്ട​ങ്ങ​ളി​ൽ ഒ​രു കൃ​ഷി​യും ലാ​ഭ​ക​ര​മാ​യി ന​ട​ത്താ​നാ​കു​ന്നി​ല്ല.
ക​ർ​ഷ​ക​രി​ൽ അ​ധി​ക​വും ഉ​പ​ജീ​വ​ന​ത്തി​നു പ്ര​ധാ​ന​മാ​യി ആ​ശ്ര​യി​ക്കു​ന്ന ക്ഷീ​ര​മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നു ആ​നു​പാ​തി​ക​മാ​യ വി​ല പാ​ലി​നു ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ജ​ന​റ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി പൂ​ക്കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​നീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ജെ. ജോ​ണ്‍​സ​ണ്‍, സി​ബി ജോ​ണ്‍, അ​നൂ​പ് തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ്, സു​നി​ൽ അ​ഗ​സ്റ്റി​ൻ, ക്ലീ​റ്റ​സ് മു​തി​ര​ക്കാ​ലാ​യി​ൽ. പി.​ജെ. ജോ​ബി, കെ.​കെ. ജോ​സ്, വി​ത്സ​ണ്‍ നെ​ടും​കൊ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ഒ.​ജെ. ജോ​ണ്‍​സ​ണ്‍(​പ്ര​സി​ഡ​ന്‍റ്), ക്ലീ​റ്റ​സ് മു​തി​ര​ക്കാ​ലാ​യി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബി ജോ​ണ്‍ (സെ​ക്ര​ട്ട​റി), അ​നൂ​പ് തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ് (സെ​ക്ര​ട്ട​റി​മാ​ർ), ജി​ജോ ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.