ജി​ല്ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ നി​ർ​മാ​ണ നി​യ​ന്ത്ര​ണം
Friday, August 23, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ക്വോറി ഉ​ൾ​പ്പെ​ട​യു​ള്ള ഖ​ന​നത്തിനും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി.
ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ അനുസരിച്ചാണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലൂ​ന്നി​യു​ള്ള വി​ക​സ​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​നി​മു​ത​ൽ പ്ര​ധാ​ന്യം ന​ൽ​കു​ക. സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ളി​ൽ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം വ​രി​ക. കെ​ട്ടി​ട​ങ്ങ​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും നി​ർ​മാ​ണ അ​നു​മ​തി ന​ൽ​ക​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​വ് പാ​ലി​ക്ക​ണം.
കേ​ര​ള പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി കെ​ട്ടി​ട നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളി​ലും ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലെ കെ​ട്ടി​ട നി​ർമാ​ണം സം​ബ​ന്ധി​ച്ച് പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

അ​നു​ശാ​സി​ക്കു​ന്ന
നി​യ​ന്ത്ര​ണ​ങ്ങ​ൾ

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ പ്ലാ​നി​ലെ അ​പ​ക​ട സാ​ധ്യ​ത മാ​പ്പി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​താ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളും അ​തി​ന്‍റെ അ​തി​രി​ൽ നി​ന്ന് 500 മീ​റ്റ​ർ ദൂ​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യാ​യി ക​ണ​ക്കാ​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.
വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​നു​മ​തി ല​ഭി​ക്കി​ല്ല. താ​മ​സി​ക്കാ​നു​ള്ള കെ​ട്ടി​ടം, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, ആ​രാ​ധ​നാ​ല​യം, ക്ല​ബ് പോ​ലു​ള്ള സാ​മൂ​ഹ്യ ആ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ടം, ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ, ആ​ശു​പ​ത്രി എ​ന്നി​വ നി​ർ​മ്മി​ക്കാ​നു​ള​ള അ​നു​മ​തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി മാ​ത്രം ന​ൽ​കും. ഈ ​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ര​മാ​വ​ധി വ​ലി​പ്പം 200 ച​തു​ര​ശ്ര മീ​റ്റ​റും ര​ണ്ടു നി​ല​യും ഉ​യ​രം എ​ട്ടു മീ​റ്റ​റു​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ൽ ഖ​ന​ന​വും യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള മ​ണ്ണെ​ടു​പ്പും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​നു​വ​ദ​നീ​യ​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​സ്ഥി​വാ​രം പ​ണി​യാ​നും കി​ണ​ർ കു​ഴി​ക്കാ​നും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​ട്ടേഷ​നും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കാന്‌ മാ​ത്ര​മേ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ ഇ​നി മു​ത​ൽ അ​നു​വ​ദി​ക്കു​കയുള്ളൂ. മ​ണ്ണ് കു​ത്ത​നെ വെ​ട്ടി​യി​ടി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ് ഇ​ടി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ​മാ​യി ഓ​രോ മൂ​ന്നു മീ​റ്റ​ർ ഉ​യ​രം ഇ​ട​വി​ട്ടും ര​ണ്ടു മീ​റ്റ​റെ​ങ്കി​ലും വീ​തി​യു​ള്ള ത​ട്ടാ​ക്കി​യും മാ​ത്ര​മേ അ​നു​വ​ദി​ക്കു.
ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള സ്വാ​ഭാ​വി​ക നീ​ർ​ച്ചാ​ലു​ക​ളെ ത​ട​സ​പ്പെ​ടു​ത്തി യാ​തൊ​രു നി​ർ​മാ​ണ​വും അ​നു​വ​ദി​ക്കി​ല്ല. സ്വാ​ഭാ​വി​ക നീ​ർ​ച്ചാ​ലു​ക​ളെ ത​ട​സ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച എ​ല്ലാ സ്വ​കാ​ര്യ കൃ​ത്രി​മ ജ​ല​സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി കാ​ലി​യാ​ക്കു​ക​യും അ​വ​യി​ൽ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മ്മി​ച്ച സം​ഭ​ര​ണി​ക​ളെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ക്കാ​ൻ സ​മി​തി

ജി​ല്ല​യി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ കെ​ട്ടി​ടം ത​ക​ർ​ന്ന് പോ​ക​ൽ, കെ​ട്ടി​ടം ഇ​ടി​ഞ്ഞ് താ​ഴ്ന്നു​പോ​ക​ൽ എ​ന്നി​വ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള അ​ഞ്ചു നി​ല​യി​ൽ കൂ​ടു​ത​ലു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സു​ര​ക്ഷ വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ക്കും. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള വാ​സ​ഗൃ​ഹം അ​ല്ലാ​ത്ത എ​ല്ലാ നി​ർ​മി​തി​ക​ളും 200 ച​തു​ര​ശ്ര മീ​റ്റ​റി​ൽ അ​ധി​ക​മു​ള്ള വാ​സ​ഗൃ​ഹ​ങ്ങ​ളും ഇ​തേ വി​ദ​ഗ്ധ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കും.
എ​ഡി​എം കെ. ​അ​ജീ​ഷ് ചെ​യ​ർ​മാ​നാ​യും ജി​ല്ലാ മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ് ക​ണ്‍​വീ​ന​റു​മാ​യു​ള്ള ആ​റം​ഗ വി​ദ​ഗ്ധ സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്. കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി (സി​വി​ൽ എ​ൻ​ജി​നിയ​റിം​ഗ്), കോ​ഴി​ക്കോ​ട് സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ​സ് ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രും ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​റും അ​ട​ങ്ങു​ന്ന​താ​ണ് സ​മി​തി.
ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വോറി​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ നോ​ട്ടീ​സ് ന​ൽ​കി അ​ട​ച്ച്പൂ​ട്ടാ​ൻ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണം. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും അ​നു​മ​തി​യി​ല്ലാ​തെ ക്വോറി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. ക്വോറി​ക​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ജി​യോ​ള​ജി​സ്റ്റ് സെ​പ്റ്റം​ബ​ർ 20 മു​ന്പ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. അ​ല്ലാ​ത്ത​വ​യു​ടെ പ്ര​വ​ർ​ത്ത​നം നി​രോ​ധി​ക്കും. ജി​യോ​ള​ജി​സ്റ്റ് ,ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം നി​ല​വി​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ സോ​യി​ൽ പൈ​പ്പിം​ഗ്, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ മു​ത​ലാ​യ​വ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് മൂ​ന്ന് മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത
കെ​ട്ടി​ട​ങ്ങ​ൾ റ​ദ്ദാ​ക്കും

ജി​ല്ല​യി​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ റി​സോ​ർ​ട്ടു​ക​ളും അ​തോ​ടൊ​പ്പം വാ​സ​ഗൃ​ഹം, വി​ദ്യാ​ഭ്യാ​സം, ആ​ശു​പ​ത്രി, സാ​മൂ​ഹ്യാ​വ​ശ്യം, ആ​രാ​ധ​നാ​ല​യം എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കെ​ട്ടി​ട​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് അ​ല്ലെ​ങ്കി​ൽ മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധി​ക്കു​ക​യും അ​വ​യു​ടെ ര​ജി​സ്ട്രേ​ഷ​നു​ള്ള സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്യ​ണം. നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത​വ​യു​ടെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കും.
പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി പു​തു​ക്കി കൊ​ടു​ക്കു​ക​യു​ള്ളൂ.