പ​ർ​വ​ത തീ​വ​ണ്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്താ​ൽ 2,000 പി​ഴ ഈ​ടാ​ക്കും
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി പ​ർ​വ​ത തീ​വ​ണ്ടി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്താ​ൽ 2,000 പി​ഴ ഈ​ടാ​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​വ​ണ്ടി വ​രു​ന്ന അ​വ​സ​ര​ത്തി​ലോ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്പോ​ഴോ ഫോ​ട്ടോ​യോ സെ​ൽ​ഫി​യോ എ​ടു​ത്താ​ൽ പി​ഴ ഈ​ടാ​ക്കും.

എ​ൻ​ജി​ന് മു​ന്പി​ൽ വച്ച് പ​ല​രും ഫോ​ട്ടോ​യെ​ടു​ക്കു​ന്നു​ണ്ട്. ട്രാ​ക്ക് മു​റി​ച്ച് ക​ട​ന്നാ​ലോ ടി​ക്ക​റ്റ് ഇ​ല്ലാ​തെ പ്ലാ​റ്റ് ഫോ​മി​ൽ ക​ട​ന്നാ​ലോ 1000 രൂ​പ പി​ഴ ഈ​ടാ​ക്കും. റെ​യി​ൽ​വേ ട്രാ​ക്കി​ൽ മാ​ലി​ന്യം തള്ളിയാൽ 200 രൂ​പ​യും ട്രാ​ക്കി​ൽ തു​പ്പി​യാ​ൽ 300 രൂ​പ​യും പി​ഴ ഈ​ടാ​ക്കും.