ഹൗ​സിം​ഗ് ബോ​ർ​ഡ് കോളനിയില്‌ താ​മ​സി​ക്കു​ന്ന​വ​രോ​ട് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശിച്ചു
Saturday, August 24, 2019 1:10 AM IST
ഗൂ​ഡ​ല്ലൂ​ർ: ഹൗ​സിം​ഗ് ബോ​ർ​ഡ് കോളനിയില്‌ താ​മ​സി​ക്കു​ന്ന​വ​രോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ഹൗ​സിം​ഗ് ബോ​ർ​ഡാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹൗ​സിം​ഗ് ബോ​ർ​ഡി​ലെ വീ​ടു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. ക​ന​ത്ത മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ൾ ത​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡ് ഭ​വ​ന​ങ്ങ​ളു​ള്ള​ത്.