മാ​ന​ന്ത​വാ​ടി ക്ഷീ​ര​സം​ഘം ബോ​ണ​സ് ന​ൽ​കും
Saturday, August 24, 2019 1:12 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു മെം​ബ​ർ​മാ​ർ​ക്കു ബോ​ണ​സ് വി​ത​ര​ണം ചെ​യ്യു​മെ​ന്നു ക്ഷീ​ര​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ മേ​യ്, ജൂ​ണ്‍, ജൂ​ലൈ ,ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ അ​ള​ന്ന പാ​ലി​ന് ലി​റ്റ​റി​ന് ഒ​രു രൂ​പ നി​ര​ക്കി​ലാ​ണ് ബോ​ണ​സ് അ​നു​വ​ദി​ക്കു​ക. ഇ​തി​നു ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യം.

പ്ര​ള​യം​മൂ​ലം നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച് തീ​റ്റ​പ്പു​ൽ ഉ​ൾ​പ്പെ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് പി.​ടി. ബി​ജു, സെ​ക്ര​ട്ട​റി എം.​എ​സ്. മ​ഞ്ജു​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.