നാ​പ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും സെ​മി​നാ​റും നാ​ളെ
Saturday, August 24, 2019 1:12 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ യൂ​ണി​റ്റ് രൂ​പീ​ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ബ​ത്തേ​രി ജീ​വ​ൻ​ജ്യോ​തി ഹാ​ളി​ൽ ന​ട​ത്തു​മെ​ന്നു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ മാ​ത്യു, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളോ​ടു​ള്ള സ​മീ​പ​നം, കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ മു​ഖ്യ​ല​ക്ഷ്യം.

നാ​ള​ത്തെ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ലേ​ക്കു ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

നാ​പ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ത്തേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യം​ഗം ടി.​ബി. സു​രേ​ഷ്, എ​സ്എ​സ്കെ ജി​ല്ലാ ഓ​ഫീ​സ​ർ പി.​ജെ. ബി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.