പെ​രി​ക്ക​ല്ലൂ​രി​ൽ കാ​ട്ടാ​ന​ ക​ട ത​ക​ർ​ത്തു
Sunday, August 25, 2019 12:18 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി ക​ട ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ബ​നി പു​ഴ ക​ട​ന്ന് എ​ത്തി​യ കാ​ട്ടാ​ന​ക​ൾ പെ​രി​ക്ക​ല്ലൂ​ർ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മു​ല്ല​ശേ​രി ശ​ശി​യു​ടെ ക​ട​യു​ടെ ഷീ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തി​ന് പു​റ​മേ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ആ​ഴ്ച​ക​ളാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ആ​ന പു​ഴ ക​ട​ന്ന് ഇ​ക്ക​രെ എ​ത്തു​ന്ന​തു​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് വീ​ടി​ന് പു​റ​ത്ത് പോ​ലും ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി പെ​രി​ക്ക​ല്ലൂ​ർ ക​ട​വ്, തേ​ൻ​മാ​വ് ക​ട​വ്, തോ​ണി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.