സൗ​ജ​ന്യ ജിഎ​സ്ടി സെ​മി​നാ​ർ ഡോ​ണ്‍​ബോ​സ്കോ​യി​ൽ
Monday, August 26, 2019 12:04 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്കോ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ച​ര​ക്കു സേ​വ​ന നി​കു​തി​യെ (ജി​എ​സ്ടി) പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ജോ​ലി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​മു​ള്ള സെ​മി​നാ​ർ ന​ട​ത്തും.
28 ന് ​രാ​വി​ലെ 10ന് ​സെ​മി​നാ​ർ ആ​രം​ഭി​ക്കും. ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ, റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട വി​ധം, ഇ​വേ ബി​ൽ എ​ന്ത് എ​ങ്ങ​നെ, നി​യ​മ പ​ര​മാ​യി അ​റി​ഞ്ഞി​രി​ക്കേ​ണ്ട വ​സ്തു​ത​ക​ൾ, മാ​സ, ത്രൈ​മാ​സ, വാ​ർ​ഷി​ക റി​ട്ടേ​ണു​ക​ൾ തു​ട​ങ്ങി​യ നൂ​ത​ന വ​ശ​ങ്ങ​ൾ പ​ഠി​പ്പി​ച്ച് സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ലു​ടെ ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​റാ​യി മാ​റ്റും. പ​രി​ച​യ സ​ന്പ​ന്ന​രാ​യ അ​ധ്യാ​പ​ക​ർ ക്ലാ​സ് എ​ടു​ക്കും.
തി​യ​റി പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ളും ഇ​തോ​ടൊ​പ്പം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യു​ന്ന 100 പേ​ർ​ക്കാ​ണ് അ​വ​സ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9744583256, 8848760644.