പെ​രി​ക്ക​ല്ലൂ​ർ തേ​ൻ​മാ​വി​ൻ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Monday, August 26, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ളാ - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ ക​ബ​നി പു​ഴ​യോ​ര​ത്തെ തേ​ൻ​മാ​വി​ൻ​ക​ട​വ്, പെ​രി​ക്ക​ല്ലുൂ​ർ, മ​ര​ക്ക​ട​വ് മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം വ​ർ​ധി​ച്ചു. പ​ക​ൽ സ​മ​യ​ത്തു​പോ​ലും ആ​ന​ക​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ൽ വ്യാ​പ​ക നാ​ശ​മുണ്ടാ​ക്കു​ന്നു. പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ് റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി തേ​ക്കും​കാ​ട്ടി​ൽ ബി​ജു, ജോ​ണി, ബാ​ബു എ​ന്നി​വ​രു​ടെ തെ​ങ്ങ്, ക​മു​ക്, ക​പ്പ, വാ​ഴ തു​ട​ങ്ങി​യവ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
ക​ർ​ണാ​ട​ക​യി​ലെ നാ​ഗ​ർ​ഹോ​ള വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് ക​ബ​നി​പു​ഴ ക​ട​ന്നെ​ത്തു​ന്ന ആ​ന​ക​ളാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​ത്. ക​ബ​നി തീ​ര​ത്ത് സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗ് ത​ക​ർ​ന്ന​താ​ണ് ആ​ന​ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. കൃ​ഷി​ന​ഷ്ട​വും ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​നാ​ർ​ത്തി​യി​ലെ വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്കാ​ൻ വ​നം വ​കു​പ്പ് ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.