കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, September 11, 2019 12:17 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം ന​ല്‍​കി. കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ എ​ല്ലാ​വ​ര്‍​ക്കും സ്വ​ന്ത​മാ​യി ഒ​രു ഉ​പ​ജീ​വ​ന മാ​ര്‍​ഗം ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഡോ​ണ്‍ ബോ​സ്‌​കോ ഈ ​സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
ക്ല​ബ് ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ല്‍ കൂ​ണ്‍ കൃ​ഷി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ എം​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥിക​ളെ കൃ​ഷി ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കും. തുടര്‌ന്ന് എ​ല്ലാ​വ​രെ​യും കൂ​ണ്‍ കൃ​ഷി ചെ​യ്യാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ പ​രി​ശീ​ലി​പ്പി​ക്കു​ക​യു​മാ​ണ്.
15 കു​ട്ടി​ക​ള്‍ അ​ട​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി സം​ഘ​മാ​ണ് ജൈ​വ കൃ​ഷി​യി​ല്‍ പ​ങ്കാ​ളി​യാ​യ​ത്. എം​എ​സ്ഡ​ബ്ല്യു മേ​ധാ​വി സോ​ജ​ന്‍ പ​നാ​ഞ്ചി​ക്ക​ല്‍ സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.