ഒാണാഘോഷവും കിറ്റ് വിതരണവും
Wednesday, September 11, 2019 12:17 AM IST
കാ​ട്ടി​ക്കു​ളം: ചേ​ലൂ​ര്‍ കാ​ര്‍​മ​ല്‍ നി​കേ​ത​നി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കാ​ട്ട് നാ​യ്ക്ക കു​ടും​ബ​ങ്ങ​ളി​ലെ രാ​മ​ന്‍, പാ​ടി അ​ന്തേ​വാ​സി​ക​ളോ​ടൊ​ത്താ​ണ് കാ​ര്‍​മ​ല്‍ നി​കേ​ത​ന്‍ നോ​വി​ഷ്യേ​റ്റ് സെ​മി​നാ​രി വി​ദ്യാ​ര്‍​ഥിക​ളും വൈ​ദിക​രും ഓ​ണം ആ​ഘോ​ഷി​ച്ച​ത്. ഫാ. ​ജോ​ജി ത​ല​ചി​റ​യി​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ പു​ളി​ക്ക​ല്‍, ഫാ. ​അ​നീ​ഷ് ഇ​ട​നാ​ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​രും ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
വാ​ര്‍​ഡം​ഗം ഇ.​കെ. ഗോ​പി മു​ഖ്യ അ​ഥി​തി​യാ​യി​രു​ന്നു. കു​പ്പി​യി​ല്‍ വെ​ള്ളം നി​റ​ക്ക​ല്‍, വ​ടം​വ​ലി, ക​ലം പൊ​ട്ടി​ക്ക​ല്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. തു​ട​ര്‍​ന്ന് കാ​ര്‍​മ​ല്‍ നി​കേ​ത​നി​ല്‍ ഓ​ണ സ​ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു. വാ​ര്‍​ഡ് അം​ഗം വി.​എ. ഗോ​പി സ​മ്മാ​നം വി​ത​ര​ണം ന​ട​ത്തി.
ക​ല്‍​പ്പ​റ്റ: കു​ടും​ബ​ശ്രീ മി​ഷ​ന്‍ വ​യ​നാ​ട് തി​രു​നെ​ല്ലി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ലെ ബ്രി​ഡ്ജ് കോ​ഴ്‌​സ് സെ​ന്‍റ​റു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൃ​ശി​ലേ​രി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സ​ംഘടി​പ്പി​ച്ചു. തൃ​ശി​ലേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘ​ാട​നം നി​ര്‍​വ​ഹി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് 15 ാം വാ​ര്‍​ഡ് എ​ഡി​എ​സ് സെ​ക്ര​ട്ട​റി ത​സ്‌​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍​ആ​ര്‍​എ​ല്‍​എം അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ഷ്ണു പ്ര​സാ​ദ്, ബ്രി​ഡ്ജ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ പ്ര​സാ​ദ്, എ​ന്‍​ആ​ര്‍​എ​ല്‍​എം അ​ക്കൗ​ണ്ട​ന്റ് പി.​കെ. നീ​തു, രോ​ഹി​ത് രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. 20 ഓ​ളം ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ നി​ന്നാ​യി 150 കു​ട്ടി​ക​ളും ബ്രി​ഡ്ജ് കോ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് ആ​നി​മേ​റ്റ​ര്‍​സ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

കാ​ട്ടി​ക്കു​ളം: പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 3560 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്കു ഓ​ണ​ക്കി​റ്റ് ന​ല്‍​കി. 750 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും. ട്രൈ​ബ​ല്‍ എ​ക​സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​ന​ജ്ബു​ദീ​ന്‍ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ട​വ​യ​ല്‍: മു​സ്‌​ലിം ലീ​ഗ് നെ​ല്ലി​യ​മ്പം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത്‌​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​ന്തി രാ​ജ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ കാ​ട്ടി, ഷം​സു​ദ്ദീ​ന്‍ പ​ള്ളി​ക്ക​ര, പി. ​ബീ​രാ​ന്‍, ര​വീ​ന്ദ്ര​ന്‍ നെ​ല്ലി​യ​മ്പം, ഹു​സൈ​ന്‍, ഷെ​രീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ല്‍​പ്പ​റ്റ:​ദ​യാ​ന​ന്ദ സ​ര​സ്വ​തി ഗു​രു​കു​ല​ത്തി​ല്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വി. ​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണൂ​ര്‍ ആ​ശ്ര​മ​ത്തി​ലെ എ​ന്‍. ഹ​രി​ദാ​സ് ദീ​പം തെ​ളി​യി​ച്ചു. സു​ന്ദ​ര​ന്‍ വൈ​ദി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഹി​റോ​ഷ്, പി.​പി. ഷാ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
മാ​ന​ന്ത​വാ​ടി: പ്ര​സ്‌​ക്ല​ബി​ന്‍റെയും ജി​ല്ലാ ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്ത ഓ​ണാ​ഘോ​ഷം ന്യൂ​മാ​ന്‍​സ് കോ​ള​ജി​ല്‍ ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കൃ​തി​ദു​ര​ന്ത മേ​ഖ​ല​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച സ​ബ്ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷി​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ബി. ന​സീ​മ ആ​ദ​രി​ച്ചു.
എ​എ​സ്പി ഡോ.​വൈ​ഭ​വ് സ​ക്‌​സേ​ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ന്‍റ്് അ​ബ്ദു​ല്ല പ​ള്ളി​യാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ. ​പ്ര​ഭാ​ക​ര​ന്‍, ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ രാ​ജ​ന്‍, മാ​ന​ന്ത​വാ​ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍.​ഐ. ഷാ​ജു, ഡോ.​വി. ജി​തേ​ഷ്, അ​സൈ​നാ​ര്‍ പ​ന​മ​രം, കെ. ​ഉ​സ്മാ​ന്‍, ഷാ​ജ​ന്‍ ജോ​സ്, അ​രു​ണ്‍ വി​ന്‍​സ​ന്‍റ്, വി​പി​ന്‍ വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ല്‍​പ്പ​റ്റ: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങാ​ത്തോ​ട്, ഭൂ​ദാ​നം കോ​ള​നി​ക​ളി​ല്‍ മ​ഹി​ള മോ​ര്‍​ച്ച ത​ല​ശേ​രി ഘ​ട​കം ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു.
നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ളും അ​ട​ങ്ങു​ന്ന കി​റ്റ് 50 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ന​ല്‍​കി​യ​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​ത ജ​യ​മോ​ഹ​ന്‍, സെ​ക്ര​ട്ട​റി മി​നി, ദി​വ്യ സന്മേഷ്, ജ​യ മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ത​ല​ശേ​രി​യി​ല്‍​നി​ന്നു കി​റ്റു​ക​ളു​മാ​യി കോ​ള​നി​ക​ളി​ലെ​ത്തി​യ​ത്.
പ്ര​ദേ​ശി​ക ബി​ജെ​പി-​മ​ഹി​ള മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ സേ​തു പൊ​ഴു​ത​ന, സ​ന്ധ്യ മോ​ഹ​ന്‍​ദാ​സ്, ഗ്രീ​ഷി​ത്ത് അ​മ്പാ​ടി, രാ​ജീ​വ് വാ​വാ​ടി, തോ​മ​സ്, മ​നോ​ജ് പ​ട​പു​രം, ഉ​ദ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ സന്നിഹിതരായിരുന്നു.