വീ​ട് കു​ത്തി​ത്തു​റ​ന്ന് അന്പത് പവന്‌ സ്വ​ര്‍​ണം മോ​ഷ്ടി​ച്ചു
Sunday, September 15, 2019 2:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ്ടി​ച്ചു. തേ​നാ​ട്ക​മ്പ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ വീ​ട്ടിലാണ് മോ​ഷ​ണം ന​ട​ന്നത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. നെ​ടു​ക​മ്പ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.