സ്മാ​ര്‍​ട്ട് എ​ന​ര്‍​ജി പ്രോ​ഗ്രാം
Tuesday, September 17, 2019 12:30 AM IST
ക​ല്‍​പ്പ​റ്റ: ഊ​ര്‍​ജ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ന​ര്‍​ജി മാ​നേ​ജ്‌​മെ​ന്‍റ്് സെ​നന്‍റ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഊ​ര്‍​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു രൂ​പീ​ക​രി​ച്ച സ്മാ​ര്‍​ട്ട് എ​ന​ര്‍​ജി പ്രോ​ഗ്രാ​മി​ന്‍റെ(​എ​സ്ഇ​പി) ജി​ല്ലാ​ത​ല പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ര്‍​വ​ഹി​ച്ചു. മു​ട്ടി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ഭ​ര​ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ​യ​ന്‍​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം. ​സു​നി​ല്‍​കു​മാ​ര്‍, എം.​എം. ടോ​മി, സ്മാ​ര്‍​ട്ട് എ​ന​ര്‍​ജി പ്രോ​ഗ്രാം ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ജ​യ​രാ​ജ​ന്‍, ജോ​യി​ന്‍റ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​കെ. സാ​ജി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ എ​ന്‍.​കെ. അ​ജി​ത് ഗാ​ര്‍​ഹി​ക ഊ​ര്‍​ജ സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ഈ ​വ​ര്‍​ഷം മു​ത​ല്‍ എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഊ​ര്‍​ജോ​ത്സ​വം, ചി​ത്ര​ര​ച​ന മ​ത്സ​രം, ഗാ​ര്‍​ഹി​ക ഊ​ര്‍​ജ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് തു​ട​ങ്ങി​യ​വ ന​ട​ത്തും.