യൂ​ത്ത് ക്ല​ബ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇനി ഒാണ്‌ലൈന്‌
Tuesday, September 17, 2019 12:31 AM IST
ക​ല്‍​പ്പ​റ്റ: യൂ​ത്ത് ക്ല​ബ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 15 മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി. ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ അ​ല്ലാ​ത്ത​തോ ആ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബു​ക​ള്‍, യു​വ വ​നി​താ ക്ല​ബു​ക​ള്‍, യു​വ കാ​ര്‍​ഷി​ക ക്ല​ബു​ക​ള്‍, റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത യൂ​ത്ത് വിം​ഗു​ക​ള്‍, യു​വ തൊ​ഴി​ല്‍ ക്ല​ബു​ക​ള്‍, കോ​ള​ജു​ക​ളി​ലും സ​മാ​ന്ത​ര വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ക്ല​ബു​ക​ള്‍, അ​ഡ്വ​ഞ്ച​ര്‍ ക്ല​ബു​ക​ള്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ക്ല​ബു​ക​ള്‍ എ​ന്നി​വ​ക്ക് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ www.skywb.kerala.gov.inഎ​ന്ന വെ​ബ്‌​പോ​ര്‍​ട്ട​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അ​ഫി​ലി​യേ​ഷ​നു​ള്ള എ​ല്ലാ യൂ​ത്ത്ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ര്‍​ഡ് രൂ​പീ​ക​രി​ച്ച യു​വ​ക്ല​ബു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. ഓ​ണ്‍​ലൈ​ന്‍ ക്ല​ബ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​രേ​ഖ​ക​ള്‍​ക്കും വി​ശ​ദ​വി​വ​ര​ത്തി​നും www.skywb.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക​യോ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. ഫോ​ണ്‍: 04936204700