തൃ​ശി​ലേ​രി പ​ള്ളി നാ​ലു പേ​രെ ആ​ദ​രി​ക്കും
Wednesday, September 18, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: തൃ​ശി​ലേ​രി മാ​ര്‍ ബ​സേ​ലി​യോ​സ് ദേ​വാ​ല​യം ജീ​വ​കാ​രു​ണ്യം, സാ​മൂ​ഹി​ക സാം​സ്‌​്കാ​രി​ക മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വച്ച​വ​രെ ആ​ദ​രി​ക്കും. ഫാ. ​ഷി​ബു കു​റ്റി​പ​റി​ച്ചേ​ല്‍ (ജീ​വ​കാ​രു​ണ്യം), കെ.​എം. ഷി​നോ​ജ് (ര​ക്ത​ദാ​നം), അ​പ്പ​ച്ച​ന്‍ എ​ള​പ്പു​പാ​റ (സാ​മു​ഹി​ക പ്ര​വ​ര്‍​ത്ത​നം), കീ​ര്‍​ത്ത​ന ചാ​ല്‍​പ്പാ​ളി തൃ​ശി​ലേ​രി (ഗാ​യി​ക) എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് ദാ​നം തൃ​ശി​ലേ​രി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ന​ല്‍​കു​മെ​ന്ന് ജൂ​റി ചെ​യ​ര്‍​മാ​ന്‍ ഫാ.​ഡോ. ജേ​ക്ക​ബ് മീ​ഖാ​യേ​ല്‍ പു​ല്യാ​ട്ടേ​ല്‍, ജൂ​റി അം​ഗ​ങ്ങ​ളാ​യ ഫാ. ​അ​തു​ല്‍ കു​മ്പ​ളം​പു​ഴ​യി​ല്‍, ജോ​ണ്‍ ബേ​ബി, അ​മ​ല്‍ ജെ​യി​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.