കു​വ്വ​ച്ചോ​ല​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണം നീ​ളുന്ന​താ​യി പ​രാ​തി
Wednesday, September 18, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍-​ബ​ത്തേ​രി അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ നെ​ല്ലാ​ക്കോ​ട്ട കു​വ്വ​ച്ചോ​ല​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണം നീ​ണ്ട് പോ​കു​ന്ന​താ​യി പ​രാ​തി. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സാ​ദ്യം ഇ​വി​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഒ​ലി​ച്ചു​പോ​യി​രു​ന്നു. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ഹൈ​വേ​വ​കു​പ്പ് ഇ​വി​ടെ താ​ത്കാ​ലി​ക​മാ​യി മ​ണ​ല്‍ ചാ​ക്കു​ക​ള്‍ നി​ര​ത്തി വചി​രി​ക്കു​ക​യാ​ണ്.
ച​ര​ക്ക് ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളും ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളും ദി​നം​പ്ര​തി ഇ​തു​വ​ഴി കടന്നുപോകു​ന്ന​ത്. ച​ര​ക്ക് ലോ​റി​ക​ള്‍ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത് ശേ​ഷി​ക്കു​ന്ന റോ​ഡും പൂ​ര്‍​ണ​മാ​യി ത​ക​രാ​ന്‍ കാ​ര​ണ​മാ​കും.
ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.