ന​ഗ​ര​സ​ഭ​യ്‌​ക്കെ​തിരേ പ്ര​ച​രി​ക്കു​ന്ന​ത് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ളെ​ന്ന്
Wednesday, September 18, 2019 12:21 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ല്‍ കോ​ഴി​വി​ല വ​ര്‍​ധ​ന​വി​ന് ന​ഗ​ര​സ​ഭ ഒ​ത്താ​ശ ചെ​യ്യു​ന്നു എ​ന്ന പ്ര​ച​ാരണം വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് അ​റി​യി​ച്ചു.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല മ​റ്റി​ട​ങ്ങ​ളില്‌ ​നി​ന്ന് അ​ധി​ക​രി​ച്ച് വാ​ങ്ങു​ന്നു എ​ന്ന പ​രാ​തി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സി​വി​ല്‍ സ​പ്ലൈ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, റ​വ​ന്യൂ വ​കു​പ്പ്, ന​ഗ​ര​സ​ഭ എ​ന്നി​വ ചേ​ര്‍​ന്ന് ക​ച്ച​വ​ട​സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും യോ​ഗം വി​ളി​ച്ച് ചേ​ര്‍​ത്ത​ത്.
യോ​ഗ​ത്തില്‌ ​ഐ​ക്യ​ക​ണ്‌​ഠേ​ന എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം കോ​ഴി​ഇ​റ​ച്ചി ഉ​ള്‍​പ്പെ​ടെ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ല്‍​ക്കാ​ന്‍ ധാ​ര​ണ​യാ​വു​ക​യാ​ണു​ണ്ടാ​യ​ത്.
എ​ന്നാ​ല്‍ പ​യ്യ​മ്പ​ള്ളി, ഒ​ണ്ട​യ​ങ്ങാ​ടി, പി​ലാ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ð​കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​യി​രു​ന്ന കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല വ​ര്‍​ദ്ധി​പ്പി​ക്കാ​ന്‍ യോ​ഗ​ത്തില്‌ തീരുമാനമെടുത്തിട്ടില്ല.
ചി​ല ത​ത്്‍​പ​ര​ക​ക്ഷി​ക​ള്‍ പ​ത്ര-​ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ന​ട​ത്തു​ന്ന അ​പ​വാ​ദ​പ്ര​ച​ാര​ണ​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍​വം ന​ടത്തു​ന്ന​താ​ണെ​ന്നും ഇ​ക്കാ​ര്യം ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.