കെ ​ടെ​റ്റ് പ​രീ​ക്ഷ: വി​ദ്യാ​ര്‍​ഥിക​ളെ അ​നു​മോ​ദി​ച്ചു
Wednesday, September 18, 2019 12:21 AM IST
പു​ല്‍​പ്പ​ള്ളി: ബി​എ​ഡ് പ​ഠ​ന​ത്തോ​ടൊ​പ്പം കെ ​ടെ​റ്റ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യം കൈ​വ​രി​ച്ച സി.​കെ. രാ​ഘ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ബി​എ​ഡ് കോ​ള​ജി​ലെ ഇ​രു​പ​ത് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. വ​യ​നാ​ട് ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ.​ജെ. ലീ​ന ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​പി.​എ​ഫ്. മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ശ്രീ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​ആ​ര്‍. ജ​യ​രാ​ജ്, ഷീ​ബ പി. ​ജോ​ര്‍​ജ്, ഷീ​ന ജ​യ​റാം, നി​ഖി​ല വ​ര്‍​ഗീ​സ്, പി.​കെ. അ​ഫ്‌​ന, ഐ​ശ്വ​ര്യ മോ​ഹ​ന്‍, സി.​എം. എ​ല്‍​ദോ​സ്, നി​വേ​ദ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.