എ​സ്‌​കെ​എം​ജെ എ​ച്ച്എ​സ്എ​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന് സം​സ്ഥാ​ന പു​ര​സ്‌​കാ​രം
Wednesday, September 18, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന മാ​തൃ​ക​ക​ള്‍ സ​മ്മാ​നി​ച്ച ക​ല്‍​പ്പ​റ്റ എ​സ്‌​കെ​എം​ജെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് നാ​ല് സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു.
മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍(​ഉ​ത്ത​ര​മേ​ഖ​ല) ആ​യി എ​സ്‌​കെ​എം​ജെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​യി​രു​ന്ന കെ.​എ​സ്. ശ്യാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഉ​ത്ത​ര മേ​ഖ​ല​യി​ലെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യി എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റ് ലീ​ഡ​ര്‍ ല​ക്ഷ്മി നി​ര​ഞ്ജ​ന​യും ജി​ല്ല​യി​ലെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​റാ​യി റി​ഥി​ന്‍ കു​ര്യ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
വീ​ടി​ല്ലാ​ത്ത നി​രാ​ലം​ബ​യാ​യ പെ​രു​ന്ത​ട്ട​യി​ലെ ല​ക്ഷ്മി അ​മ്മ​യ്ക്ക് വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള സ​ഹാ​യം, ല​ഹ​രി​ക്കെ​തി​രേ 'സ്ഥി​തം' എ​ന്ന പേ​രി​ല്‍ ഹ്ര​സ്വ ചി​ത്രം ത​യ്യാ​റാ​ക്കി​യ​ത്, ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്, പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ക്ഷ​ര​ദീ​പം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​നി ദ​ത്തെ​ടു​ത്ത് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ഠ​ന സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്, പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത് വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത് എല്ലാം യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.
വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ല്‍, ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണം, വി​വി​ധ ദി​നാ​ച​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് യൂ​ണി​റ്റ് കാ​ഴ്ച​വ​ച്ച​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യും മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ര്‍​ത്ത് നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു വൈ​വി​ധ്യം നി​റ​ഞ്ഞ പ​രി​പാ​ടി​ക​ള്‍ വി​ദ​ഗ്ധ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യെ​ന്ന​താ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​ക്കി​യ​ത്.
പു​ര​സ്‌​കാ​രം നേ​ടി​യ കെ.​എ​സ്. ശ്യാ​ലി​നെ​യും എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ അ​നു​മോ​ദി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ. ​സു​ധാ​റാ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ജി. വി​ശ്വേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.