കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര​ക്കാ​രോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Wednesday, September 18, 2019 12:22 AM IST
പു​ല്‍​പ്പ​ള്ളി: വ​ര്‍​ഷ​ങ്ങ​ളാ​യി സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര്‍​ത്തു​ക​യും ഹൈ​ക്കോ​ട​തി വി​ധി മാ​നി​ക്കാ​തെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍​പോ​ലും നി​ര്‍​ത്തി​വ​യ്ക്കു​ന്ന അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് പെ​രി​ക്ക​ല്ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സം​ര​ക്ഷ​ണ സ​മി​തി. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി ഇ​ള​വു​ക​ള്‍ ന​ല്‍​കി​യി​ട്ടും പൊ​തു​ജ​ന​ത്തി​ന് ഉ​പ​ക​ര​പ്ര​ദ​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. നി​ര​വ​ധി റൂ​ട്ടു​ക​ളി​ല്‍ പെ​ര്‍​മി​റ്റോ ടൈം​ഷീ​റ്റോ ഇ​ല്ലാ​തെ മ​റ്റ് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​ര്‍​ക്കാ​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ശ്ര​മി​ക്കു​ന്ന​ത്.
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഡി​പ്പോ​യി​ല്‍ നി​ന്നും ഹൈ​ക്കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട മ​ര​ക്ക​ട​വ് പ​ള്ളി - കോ​ഴി​ക്കോ​ട്, സീ​താ​മൗ​ണ്ട് - തൃ​ശൂ​ര്‍, പു​ല്‍​പ്പ​ള്ളി - ഗു​രു​വാ​യൂ​ര്‍, താ​ളൂ​ര്‍ - പ​റ​ശി​നി​ക്ക​ട​വ് സ​ര്‍​വീ​സു​ക​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധി​ക ഡ്യൂ​ട്ടി ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന​തി​ന്റെ പേ​രി​ല്‍ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും യോ​ഗം കു​റ്റ​പ്പ​ടു​ത്തി.
ജോ​ണി പു​ത്ത​ന്‍​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് ഉ​തു​പ്പാ​ന്‍, ജോ​സ് കു​ന്ന​ത്ത്, സി.​പി. റി​യാ​സ്, സു​നി​ല്‍ ഡി. ​വാ​ഴ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.