ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം
Wednesday, September 18, 2019 12:22 AM IST
മാ​ന​ന്ത​വാ​ടി: ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള​യു​ടെ ജി​ല്ലാ സ​മ്മേ​ള​നം മാ​ന​ന്ത​വാ​ടി​യി​ല്‍ ന​ട​ന്നു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട്‌​സ് രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ക്ഷേ​മ​നി​ധി ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ള്‍​ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം മാ​ന​ന്ത​വാ​ടി എ​എ​സ്പി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന നി​ര്‍​വ​ഹി​ച്ചു. മു​തി​ര്‍​ന്ന വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ല്‍ മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ്വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഹീം കു​ഴി​പ്പു​റം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി ബൈ​ജു ജോ​ര്‍​ജ്, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, പി.​വി.​എ​സ്. മൂ​സ, ക​ണ്ണ​ന്‍ ക​ണി​യാ​രം, വി.​വി. ആ​ന്‍റണി, അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ട്ര​ഷ​ര്‍ സി​ബി സെ​ബാ​സ്റ്റ്യ​ന്‍, ഹം​സ ക​ല്‍​പ്പ​റ്റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.