പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മായി
Thursday, September 19, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ഡ​ല്ലൂ​ര്‍-​ചൂ​ണ്ടി-​സീ​ഫോ​ര്‍​ത്ത് പാ​ത​യി​ലെ ചേ​ര​ന്‍ ന​ഗ​ര്‍ പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​ലാ​ണ് ​പാ​ലം ത​ക​ര്‍​ന്ന​ത്.​റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത്യാ​റാ​കു​ന്നി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

സെ​ക‌്ഷ​ന്‍ 17-വി​ഭാ​ഗം ഭൂ​മി​യി​ലാ​ണ് പാ​ലം നി​ര്‍​മി​ച്ച​തെ​ന്നും അ​തി​നാ​ല്‍ പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ സാ​ധ്യ​മ​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്. പാ​ലം ത​ക​ര്‍​ന്ന​തോ​ടെ സീ​ഫോ​ര്‍​ത്ത്, എ​ല്ല​മ​ല, പെ​രി​യ​ശോ​ല, ഭാ​ര​തി​ന​ഗ​ര്‍, ന്യൂ​ഹോ​പ്പ്, അ​ബ്ലി​മ​ല തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഗൂ​ഡ​ല്ലൂ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ധാ​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ​

മേ​ഖ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല. ബി​എ​സ്എ​ന്‍​എ​ല്‍ സേ​വ​നം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. പാ​ലം പു​ന​ര്‍​നി​ര്‍​മി​ച്ച് ​റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.