മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​ന്‌ നീ​ക്ക​ം: ജ​ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി
Thursday, September 19, 2019 12:28 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കോ​ത്ത​ഗി​രി​യി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ ജ​ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ട​വ​ര്‍ സ്ഥാ​പി​ക്കു​ന്ന​ത്.

ഗ്രാ​മ​വാ​സി​ക​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ ത​ഹ​സി​ല്‍​ദാ​റെ തി​രി​ച്ചേ​ല്‍​പ്പി​ക്കാ​നെ​ത്തി​യ​ത് സം​ഘ​ര്‍​ഷ​ത്തി​നി​ട​യാ​ക്കി. ത​ഹ​സി​ല്‍​ദാ​ര്‍ മോ​ഹ​ന്‍, അ​സി​സ്റ്റ​ന്‍റ് ് ത​ഹ​സി​ല്‍​ദാ​ര്‍ ശി​വ​കു​മാ​ര്‍, ആ​ര്‍​ഐ ഭു​വ​നേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ ജ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​മെ​ന്ന ഉ​റ​പ്പി​നെ​ത്തു​ട​ര്‍​ന്ന് പ്രതിഷേധക്കാര്‌ മ​ട​ങ്ങി പോ​യി.