ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ച്ചാ​ല്‍ 10,000 രൂ​പ പി​ഴ
Thursday, September 19, 2019 12:30 AM IST
ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും ക​ട്ടൗ​ട്ടുക​ളും സ്ഥാ​പി​ച്ചാ​ല്‍ 10,000 രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ജെ. ​ഇ​ന്ന​സെ​ന്‍റ്് ദി​വ്യ അ​റി​യി​ച്ചു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ര്‍​ക്കാ​ര്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ല്‍ ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ് ത​ല​യി​ല്‌ വീ​ണ് യു​വ​തി മ​രി​ച്ചി​രു​ന്നു. പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ബോ​ര്‍​ഡാ​ണ് ത​ല​യി​ല്‌് വീ​ണ​ത്. ചെ​ന്നൈ സ്വ​ദേ​ശി സു​ബ​ശ്രീ​യാ​ണ് മ​രി​ച്ചി​രു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ നി​രോ​ധി​ക്കാ​ന്‍ ചെ​ന്നൈ ഹൈ​ക്കോ​ട​തി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പാ​ത​യോ​ര​ങ്ങ​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് സ​മീ​പ​ത്ത് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.