ശ​ശി​മ​ല ക്ഷീ​ര സം​ഘ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം: ക്ഷീ​ര ക​ര്‍​ഷ​ക യോ​ഗം
Thursday, September 19, 2019 12:32 AM IST
പു​ല്‍​പ്പ​ള്ളി: ശ​ശി​മ​ല ക്ഷീ​ര സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ക്ഷീ​ര ക​ര്‍​ഷ​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന​ര മാ​സം മു​മ്പ് ചേ​ര്‍​ന്ന സം​ഘം പൊ​തു​യോ​ഗ​ത്തി​ല്‍ ക​ണ​ക്കി​ലെ പി​ഴ​വു​ക​ള്‍ ക​ര്‍​ഷ​ക​ര്‍ ചു​ണ്ടി കാ​ട്ടി​യി​രു​ന്നു.
15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ക​ണ​ക്ക് ശ​രി​യാ​ക്കി വീ​ണ്ടും പൊ​തു​യോ​ഗം ന​ട​ത്താ​മെ​ന്ന് ഭ​ര​ണ​സ​മി​തി ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ഴി​മ​തി​ക​ള്‍ മു​ടി​വ​യ്ക്കാ​ന്‍ സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് ഭ​ര​ണ​സ​മി​തി ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു​.

സം​ഘ​ത്തി​ലെ പാ​ല്‍, പി​ണ്ണാ​ക്ക് വി​ല്‍​പ്പ​ന​യി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ടു​ക​ളു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക്ഷീ​ര സം​ഘ​മാ​യി​ട്ടും ഓ​ണ​ത്തി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് ബോ​ണ​സ് ന​ല്‍​കി​യി​ല്ല. സം​ഘ​ത്തി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ത​യ്യാ​റാ​വ​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​സ് കു​ഴു​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​നി​ല്‍ പാ​ല​മ​റ്റം, ടോ​മി ചെ​റു​ക​ര, രാ​ജു പു​തു​പ​റ​മ്പി​ല്‍, സ​ണ്ണി ചോ​ലി​ക്ക​ര, ജോ​ര്‍​ജ് ച​ങ്ങ​നാ​മ​ഠം, ജോ​സ് പ​ന​ച്ചി​ക്ക​ല്‍, സ​ണ്ണി കു​ളി​രി​യേ​ല്‍, ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ല്‍, മാ​ത്യു കോ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.