ഫാ. ​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ അ​നു​സ്മ​ര​ണ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും
Friday, September 20, 2019 12:36 AM IST
മാ​ന​ന്ത​വാ​ടി: സാ​മൂ​ഹ്യ സേ​വ​ന​മാ​ണ് ദൈ​വ​ത്തി​ലേ​ക്കു​ള്ള മാ​ർ​ഗ​മെ​ന്ന് കാണിച്ചുതന്ന വ്യക്തിയാണ് ഫാ. ​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ നാ​ടി​നും നാ​ട്ടു​കാ​ർ​ക്കു​മാ​യി സ​മ​ർ​പ്പി​ത ജീ​വി​തം ന​യി​ച്ച വ്യ​ക്തി ആ​യി​രു​ന്നെ​ന്നും മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം.
ഫാ. ​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ അ​നു​സ്മ​ര​ണ​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ.​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ലി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന്‍റെ സ​ർ​വ്വ മേ​ഖ​ല​യി​ലു​ള്ള വി​ക​സ​ന​ത്തി​ന് കാ​ര​ണ​മാ​യി.
ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന ഫാ.​ജി​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
ഫാ.​ജി​കെഎം ഹൈ​സ്കൂ​ളി​ൽ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത പ​ഠ​ന നി​ല​വാ​രം പു​ല​ർ​ത്തി​യ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ, ഫാ.​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫാ.​ജോ​സ് തേ​ക്ക​നാ​ടി, ഫാ.​ജോ​ർ​ജ്കു​ട്ടി, പ്രി​ൻ​സി​പ്പ​ൽ എം.​എ. മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ഷാ​ജു, ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ എം.​കെ. ജോ​ണ്‍, പി.​ജെ. അ​ന്ന​ക്കു​ട്ടി, സ്വ​പ്ന ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.