ഹ​യ​ർ​ഗു​ഡ്സ് ഓ​ണേ​ഴ്സ് ജി​ല്ല സ​മ്മേ​ള​നം
Friday, September 20, 2019 12:38 AM IST
ക​ൽ​പ്പ​റ്റ: പ​ന്ത​ൽ, ഡ​ക്ക​റേ​ഷ​ൻ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വാ​ട​ക ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ സ​റ്റേ​റ്റ് ഹ​യ​ർ​ഗു​ഡ്സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎ​സ്എ​ച്ച്ജി​ഒ​എ) ജി​ല്ലാ സ​മ്മേ​ള​നം 23, 24 തി​യ​തി​ക​ളി​ൽ ക​ന്പ​ള​ക്കാ​ട് വി​പി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 23ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. അ​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും. 24ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ദ​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. കു​ടും​ബ​സം​ഗ​മ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. പ​ന്ത​ൽ ഡ​ക്ക​റേ​ഷ​ൻ സേ​വ​ന​ങ്ങ​ളെ അ​വ​ശ്യ​സേ​വ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ.​എം. ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ ഷി​ബു ക​ര​ണി, ജി​ല്ല ട്ര​ഷ​റ​ർ പി.​സി. രാ​ജു, ഷ​റ​ഫു​ദ്ദീ​ൻ, വി.​ആ​ർ. ഹൈ​ന്ദ്രൂ​സ്, എം.​കെ. സ​ത്യ​ൻ, എ. ​ഹ​ർ​ഷ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.